കാലിഫോർണിയ: സാംസംഗ് ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറക്കി ഏഴു വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ 'ഐഫോൺ ഡ്യുവോ' ആഗോളതലത്തിൽ അവതരിപ്പിച്ച് ആപ്പിൾ. ആപ്പിൾ പാർക്കിൽ നടന്ന 'സർപ്രൈസ് ആൻഡ് ഷൈൻ' ചടങ്ങിലാണ് പുതിയ ഫോൺ പുറത്തിറക്കിയത്.
ഡിസ്പ്ലേ: 7.76 ഇഞ്ച് പ്രൈമറി ഫോൾഡബിൾ ഡിസ്പ്ലേ, 5.49 ഇഞ്ച് കവർ ഡിസ്പ്ലേ.
പ്രൊസസ്സർ & ഒഎസ്: പുതിയ 2നാനോ മീറ്റർ എ20 പ്രോ ചിപ്സെറ്റ്, ഐഒഎസ് 27 ഓപ്പറേറ്റിംഗ് സിസ്റ്റം.
ക്യാമറ: 48 എംപി റിയർ ഡ്യുവൽ ക്യാമറകൾ, കവർ ഡിസ്പ്ലേയിൽ 12 എംപി സെൽഫി ക്യാമറ.
ഇന്ത്യയിലെ വില: 256ജിബി: 2,99,900 രൂപ, 512ജിബി: 3,24,900 രൂപ, 1ടിബി: 3,74,900 രൂപ. 2ടിബി: 4,49,900 രൂപ
നിറങ്ങൾ: സ്റ്റാർവൈറ്റ്, നൈറ്റി സ്കൈ.
ഒക്ടോബർ 16 മുതൽ പ്രീ-ഓർഡർ ആരംഭിക്കുന്ന ഫോണുകൾ ഒക്ടോബർ 23 മുതൽ വിപണിയിൽ ലഭ്യമായിത്തുടങ്ങും.